എ​പി​എ​ല്‍​കാ​രു​ടെ അ​രി വെ​ട്ടി​ക്കുറ​ച്ചു; ഫെ​ബ്രു​വ​രി​യി​ല്‍ ര​ണ്ടു​കി​ലോ അ​രി മാ​ത്രം

കൊ​ച്ചി; മു​ന്‍​ഗ​ണ​നേ​ത​ര സ​ബ്സി​ഡി ഇ​ല്ലാ​ത്ത വെ​ള്ള കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കു (എ​പി​എ​ല്‍) അ​നു​വ​ദി​ച്ചി​രു​ന്ന അ​രി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വെ​ട്ടിക്കു​റ​ച്ചു. ജ​നു​വ​രി​യി​ല്‍ പ​ത്തു കി​ലോ അ​രി ന​ല്‍​കി​യി​രു​ന്ന സ്ഥാ​ന​ത്ത് ഈ ​മാ​സം ര​ണ്ടു കി​ലോ അ​രി ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്നു സി​വി​ല്‍ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ര്‍ ഉ​ത്ത​ര​വി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

സെ​പ്റ്റം​ബ​റി​ല്‍ 10 കി​ലോ, ഒ​ക്ടോ​ബ​റി​ല്‍ ഏ​ഴു കി​ലോ, ന​വം​ബ​റി​ല്‍ അ​ഞ്ചു കി​ലോ, ഡി​സം​ബ​റി​ല്‍ ഏ​ഴു കി​ലോ എ​ന്നി​ങ്ങ​നെ വി​ത​ര​ണം ചെ​യ്തു കൊ​ണ്ടി​രു​ന്ന അ​രി​യാ​ണ് എ​പി​എ​ലു​കാ​ര്‍​ക്കു വെ​ട്ടി​ക്കു​റ​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ല​യ്ക്കു ല​ഭ്യ​മാ​യ സ്റ്റോ​ക്കി​ന്‍റെ​യും കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കി​യു​ള്ള ആ​വ​ശ്യ​ക​ത​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ട്ട​യു​ടെ വി​ത​ര​ണ​ത്തോ​ത് ഒ​ന്ന് അ​ല്ലെ​ങ്കി​ല്‍ ര​ണ്ട് കി​ലോ​യാ​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ല്‍ റേ​ഷ​ന്‍ വാ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണു അ​രി​യു​ടെ അ​ള​വ് വെ​ട്ടി​കു​റ​ച്ചി​രി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​യി​ട്ടു​ണ്ട്.