സൗദിയില്‍ ഫാര്‍മസി ജോലികളും സ്വദേശിവത്കരിക്കുന്നു
റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യമേഖലയിലെ ഫാര്‍മസി ജോലികളും സ്വദേശിവത്കരിക്കുന്നു. ഫാര്‍മസികളിലെയും അതുമായി ബന്ധപ്പെട്ട മറ്റു ജോലികളിലും സ്വദേശിവത്കരണം നടപ്പാക്കാനുള്ള നടപടിക്ക് തൊഴില്‍ സാമൂഹിക വികസന മന്ത്രി എന്‍ജി. അഹമ്മദ് അല്‍രാജ്ഹി അനുമതി നല്കി. വിവിധ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടമായി 20ശതമാനം തസ്തികകള്‍ സ്വദേശിവത്കരിക്കും. ഇൗ വര്‍ഷം ജൂലൈ 22നാണ് ഇൗ നടപടി പ്രാബല്യത്തില്‍ വരുക. ഒരുവര്‍ഷത്തിനു ശേഷമാണ്രണ്ടാം ഘട്ടം നടപ്പാകുക. 30 ശതമാനം കൂടി സ്വദേശിവത്കരിക്കും. അതോടെ 50 ശതമാനം പൂര്‍ത്തിയാകും. അഞ്ചില്‍ കൂടുതല്‍ വിദേശികള്‍ ജീവനക്കാരായ സ്ഥാപനങ്ങളിലാണ് സ്വദേശിവത്കരണം നടപ്പാക്കേണ്ടത്. മൊത്തം 40,000 സ്വദേശി യുവാക്കള്‍ക്ക് ഇൗ മേഖലയില്‍ തൊഴില്‍ നല്കാന് ഇതിലൂടെ സാധിക്കുമെന്നാണ് തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
എന്നാല്‍ സൗദി ഫുഡ്സ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റി നേരത്തേ സ്വദേശിവത്കരണം പ്രഖ്യാപിച്ച ചില തൊഴിലുകള്‍ തൊഴില്‍ മന്ത്രാലയത്തിെന്റ സ്വദേശിവത്കരണ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍സ് മാര്‍ക്കറ്റിങ് സ്പെഷലിസ്റ്റ്, മരുന്ന് ഏജന്‍സികള്‍, വിതരണക്കാര്‍, ഫാക്ടറികള്‍ തുടങ്ങിയ ആ തസ്തികകളിലെ സ്വദേശിവത്കരണ ചുമതല ഫുഡ്സ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റിക്കാണെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യരംഗത്തെ സ്വദേശിവത്കരണം ഉര്ജിതമാക്കുന്നതിെന്റ ഭാഗമാണ് തൊഴില്‍ മന്ത്രാലയത്തിെന്റ പുതിയ പദ്ധതി. ആരോഗ്യ മന്ത്രാലയം, മാനവ വിഭവശേഷി നിധി, ഫുഡ്സ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് സ്വദേശിവത്കരണം നടപ്പാക്കുക എന്നും മന്ത്രാലയം കൂട്ടിച്ചേ
ര്‍ത്തു.
0 Comments