ഉത്തർപ്രദേശ് വിശ്വ ഹിന്ദു മഹാസഭാ അധ്യക്ഷനെ വെടിവെച്ചു കൊന്നു

ഉത്തർപ്രദേശ് വിശ്വ ഹിന്ദു മഹാസഭാ സംസ്ഥാന അധ്യക്ഷനെ പൊതുനിരത്തിൽ വെടിവെച്ചു െകാലപ്പെടുത്തി. പ്രഭാത സവാരിക്കിടെയാണ് രഞ്ജിത്ത് ബച്ചനെ അക്രമികൾ വെടിവെച്ചുകാെന്നത്.

ലക്ക്‌നൗവിലെ ഹസ്രത് ഗഞ്ചിൽ രാവിലെ നടക്കാനിറങ്ങിയതാണ് അദ്ദേഹം. ഇൗ സമയം ബൈക്കിലെത്തിയ അക്രമകാരികൾ രഞ്ജിത്തിന്റെ തലയ്ക്ക് െവടി‌വയ്ക്കുകയായിരുന്നു. ഒന്നിലേറെ തവണ വെടിവെച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഒപ്പമുണ്ടായിരുന്ന സഹോദരനും വെടിയേറ്റിട്ടുണ്ട്. രഞ്ജിത്തിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.