"വി​വാ​ഹ​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​റ്റി​വ​യ്ക്ക​ണം; വ്യാ​പി​ച്ചു​തു​ട​ങ്ങി​യാ​ല്‍ ത​ട​യാ​നാ​വി​ല്ല'

കൊ​ല്ലം: കൊ​റോ​ണ വൈ​റ​സ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍ വി​വാ​ഹം ഉ​ള്‍​പ്പെ​ടെ​യു​ള്ള പൊ​തു​ച​ട​ങ്ങു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. കേ​ര​ളം ആ​ളു​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന, ഏ​റെ ജ​ന​സം​ഖ്യ​യു​ള്ള സം​സ്ഥാ​ന​മാ​ണ്. വൈ​റ​സ് വ്യാ​പി​ച്ചു​തു​ട​ങ്ങി​യാ​ല്‍ പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ആ​രോ​ഗ്യ​വ​കു​പ്പു ന​ല്‍​കി​യി​ട്ടു​ള്ള മു​ന്ന​റി​യി​പ്പു​ക​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

വി​വാ​ഹ​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​റ്റി​വ​യ്ക്ക​ണം. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ക്കാ​തെ പു​റ​ത്തു​പോ​ക​രു​ത്. 28 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി ക​ഴി​യാ​ത്ത ആ​രും മ​റ്റു​ള്ള​വ​രു​മാ​യി സ​ന്പ​ര്‍​ക്കം​പു​ല​ര്‍​ത്താ​ന്‍ പാ​ടി​ല്ല. ഏ​ക​ദേ​ശം 28 രാ​ഷ്ട്ര​ങ്ങ​ളി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു വ​ന്ന​വ​രും ആ​രോ​ഗ്യ​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. രോ​ഗ​ത്തി​ല്‍ ഭ​യ​പ്പെ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും വി​ശ്ര​മ​വും ഐ​സൊ​ലേ​ഷ​നു​മാ​ണു കൃ​ത്യ​മാ​യ ചി​കി​ത്സ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

59 സാ​ന്പി​ളു​ക​ളാ​ണ് കേ​ര​ള​ത്തി​ല്‍​നി​ന്നു നാ​ഷ​ണ​ല്‍ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്കു പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. ഇ​തി​ല്‍ 24 എ​ണ്ണ​ത്തി​ന്‍റെ റി​സ​ള്‍​ട്ട് കി​ട്ടി. ഇ​തി​ല്‍​ത​ന്നെ ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് ഇ​തു​വ​രെ പോ​സി​റ്റീ​വാ​യി ക​ണ്ടെ​ത്തി​യ​ത്. 1793 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 1723 പേ​ര്‍ വീ​ട്ടി​ലും 70 പേ​ര്‍ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്. ര​ണ്ടാ​മ​ത്തെ വൈ​റ​സ് ബാ​ധ​യു​ടെ സാ​ധ്യ​ത മ​ന​സി​ലാ​ക്കി ത​ന്നെ ജാ​ഗ്ര​ത പാ​ലി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​ട്ട്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് നി​ല​വി​ല്‍ സാ​ന്പി​ക​ളു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​ട്ട്യൂ​ട്ട് പ​രി​ശോ​ധ​ന​യ്ക്കു സ​ജ്ജ​മാ​ണെ​ങ്കി​ലും പ​രി​ശോ​ധി​ക്കാ​ന്‍ കേ​ന്ദ്ര ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ല. ഇ​തി​ന് അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച ര​ണ്ടാ​മ​ത്തെ വി​ദ്യാ​ര്‍​ഥി ചി​കി​ത്സ​യി​ലു​ള്ള​ത് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ചൈ​ന​യി​ലെ വു​ഹാ​നി​ല്‍​നി​ന്നാ​ണ് വി​ദ്യാ​ര്‍​ഥി എ​ത്തി​യ​ത്. വി​ദ്യാ​ര്‍​ഥി​ക്കു നി​ല​വി​ല്‍ മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ല. ര​ണ്ടാ​മ​ത്തെ വി​ദ്യാ​ര്‍​ഥി​യു​ടെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​ട്ട്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍​നി​ന്നു​ള്ള പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തു സം​സ്ഥാ​ന​ത്തി​നു ല​ഭി​ച്ച​ശേ​ഷം മാ​ത്ര​മേ ഇ​വി​ടെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കൂ എ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.