മാനസികവെല്ലുവിളി നേരിടുന്ന ആണ്‍കുട്ടിയെ പീഡിപ്പിച്ചു: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കോട്ടയം: മാനസികവെല്ലുവിളി നേരിടുന്ന ആണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോട്ടയം താഴത്തങ്ങാടി കക്കാംപറമ്ബില്‍ താജുദ്ദീനെ(62) യാണ് പീഡനക്കേസില്‍ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആളില്ലാതിരുന്ന സമയം വീട്ടിലെത്തിയാണ് 19 വയസുകാരനെ താജുദ്ദീന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.