കേരള സ്ക്രാപ്പ് വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം

കേരള സ്ക്രാപ്പ് വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം കണ്ണൂർ വെൽഫെയർ ഹാളിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രെയിഡ് യൂനിയൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് എ.അഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സ്ക്രാപ്പ് യൂനിയൻ ജില്ലാ പ്രസിഡണ്ട് പള്ളിപ്രം പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു.
ഇപ്പോൾ ഉണ്ടാക്കിയ പൗരത്വ നിയമപ്രശ്നം ഏറ്റവും കൂടുതൽ ദുരിതം ഉണ്ടാക്കുക ആത്യന്തികമായി പാവപ്പെട്ട ജനവിഭാഗത്തെ ആയിരിക്കുമെന്ന് സമ്മേളനം ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 16ന് പട്ടാമ്പിയിൽ വെച്ച് നടക്കുന്ന കേരള സ്ക്രാപ്പ് വർക്കേഴ്സ് യൂനിയൻ സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു സ്ക്രാപ്പ് തൊഴിൽ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ ഗവൺമെന്റിന്റെ അടിയന്തര ശ്രദ്ധ പതിയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി പള്ളിപ്രം പ്രസന്നൻ പ്രസിഡണ്ട്, ഹാഷിം സി വി സെക്രട്ടറി, വീരസ്വാമി ട്രഷറർ, രമാവതി താളിക്കാവ് ,അയ്യപ്പൻ ടി വൈസ് പ്രസിഡണ്ട്മാർ ശെൽവി, ആർ പ്രഭ ജോ: സെക്രട്ടറിമാർ  മെഹറൂഫ് കരിയാട് , ശെൽവ റാണി ജില്ലാ കമ്മിറ്റി എന്നീ വരെ തെരഞ്ഞെടുത്തു.ഹാഷിം സിവി സ്വാഗതവും ശെൽവി നന്ദിയും രേഖപ്പെടുത്തി.
പ്രസ്: ശംസുദ്ധീൻ: ഇരിട്ടി: 860643347