കേരളത്തിലെ ആരാധനാലയങ്ങളില്‍ ഗുണപരമായ മാറ്റം സംഭവിച്ചു: കുരീപ്പുഴ ശ്രീകുമാര്‍
പയ്യന്നൂര്‍: കേരളത്തിലെ ആരാധനാലയങ്ങളില്‍ ഗുണപരമായ മാറ്റം സംഭവിച്ചെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. കാറമേല്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി നടന്ന കവിയരങ്ങ‌് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരോഗമന ചിന്തയുടെ സ്വാധീനം ആരാധനാലങ്ങളെയും ബാധിച്ചു. മനുഷ്യന്‍ വേദനിച്ച ഘട്ടത്തില്‍ ഒപ്പംചേര്‍ന്നത് ഇതാണ് സൂചിപ്പിക്കുന്നതെന്നും കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു.
ദിവാകരന്‍ വിഷ്ണുമംഗലം, മാധവന്‍ പുറച്ചേരി, സോമന്‍ കടലൂര്‍, ഡോ. എ.സി.ശ്രീഹരി, ഡോ. ജിനേഷ്‌കുമാര്‍ എരമം, സി.എം.വിനയചന്ദ്രന്‍, കൃഷ്ണന്‍ നടുവലത്ത്, ശങ്കരന്‍ കോറോം, രാമകൃഷ്ണന്‍ കണ്ണോം, ശ്രീലതാ മധു, അജിതാ രാകേഷ് എന്നിവര്‍ കവിതകളവതരിപ്പിച്ചു. കെ.വി.പ്രശാന്ത‌്‌കുമാര്‍ അധ്യക്ഷനായിരുന്നു. വി.കെ.നിഷാദ്, പി.വി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
0 Comments