ദുരിതം തീരാതെ റബര്‍, തേയില കര്‍ഷകര്‍


കോ​ട്ട​യം: ബ​ജ​റ്റി​ല്‍ റ​ബ​ര്‍ ബോ​ര്‍​ഡി​ന്​ മു​ന്‍​വ​ര്‍​ഷ​ത്തെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ തു​ക വ​ക​യി​രു​ത്തി​യെ​ങ്കി​ലും റ​ബ​ര്‍ വി​ല കി​ലോ​ക്ക്​​ 150 രൂ​പ ഉ​റ​പ്പു​വ​രു​ത്തു​ന്ന വി​ല​സ്​​ഥി​ര​ത ഫ​ണ്ടി​ലേ​ക്ക്​ പ്ര​ത്യേ​ക തു​ക അ​നു​വ​ദി​ക്കാ​ത്ത​തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കും ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍​ക്കും ക​ടു​ത്ത പ്ര​തി​ഷേ​ധം. വി​ല​യി​ടി​വി​ല്‍ ന​ട്ടം തി​രി​യു​ന്ന റ​ബ​ര്‍ ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​ന്‍ സം​സ്​​ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്​​ക​രി​ച്ച പ​ദ്ധ​തി​യാ​ണി​തെ​ങ്കി​ലും കേ​ന്ദ്ര​സ​ഹാ​യം കൂ​ടി ല​ഭി​ച്ചാ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക്​ ഏ​റെ ആ​ശ്വാ​സ​മാ​കു​മാ​യി​രു​ന്നു.
വി​പ​ണി​വി​ല​യും 150 രൂ​പ​യും ത​മ്മി​ലെ വ്യ​ത്യാ​സം എ​ത്ര​യാ​ണോ ആ ​തു​ക​ ക​ര്‍​ഷ​ക​ര്‍​ക്ക്​ ന​ല്‍​കു​ന്ന പ​ദ്ധ​തി​ക്കാ​യി സം​സ്​​ഥാ​ന സ​ര്‍​ക്കാ​ര്‍ 500 കോ​ടി വ​ക​യി​രു​ത്തി​യി​രു​ന്നു. ആ​നു​പാ​തി​ക തു​ക കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കൂ​ടി ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. ക​ര്‍​ഷ​ക​രും സം​ഘ​ട​ന​ക​ളും സം​സ്​​ഥാ​ന സ​ര്‍​ക്കാ​റും ഒ​ന്നി​ല​ധി​കം ത​വ​ണ കേ​ന്ദ്ര​ത്തി​ന്​ നി​വേ​ദ​ന​വും ന​ല്‍​കി.എ​ന്നാ​ല്‍, ബ​ജ​റ്റി​ല്‍ ഇൗ ​ഇ​ന​ത്തി​ല്‍ ഒ​രു രൂ​പ​പോ​ലും വ​ക​യി​രു​ത്തി​യി​ല്ല. അ​തേ​സ​മ​യം, സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം സം​സ്​​ഥാ​നം ബ​ജ​റ്റി​ല്‍ നീ​ക്കി​വെ​ച്ച തു​ക​യു​ടെ വി​ത​ര​ണ​ം ഭാ​ഗി​ക​മാ​ണ്. ഈ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ല്‍ പ്ര​തീ​ക്ഷ​യ​ര്‍​പ്പി​ച്ച​ത്.

റ​ബ​ര്‍ വി​ല​യി​ടി​വി​നു​ കാ​ര​ണ​മാ​കു​ന്ന ഇ​റ​ക്കു​മ​തി​ക്ക്​ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വും അം​ഗീ​ക​രി​ച്ചില്ല. ട​യ​ര്‍ ലോ​ബി​യു​ടെ സ​മ്മ​ര്‍​ദ​ത്തി​നു വ​ഴ​ങ്ങി ഇ​റ​ക്കു​മ​തി​ക്ക്​ കേ​ന്ദ്രം പ​ച്ച​ക്കൊ​ടി കാ​ട്ടു​ക​യാ​ണെ​ന്ന ആ​ക്ഷേ​പം ശ​രി​വെ​ക്കു​ന്ന​താ​ണ്​ ഇ​ത്. അ​തി​നി​ടെ, കേ​ന്ദ്ര​ത്തി​​െന്‍റ റ​ബ​ര്‍ ക​ര്‍​ഷ​ക​രോ​ടു​ള്ള അ​വ​ഗ​ണ​ന​ക്കെ​തി​രെ ഇ​ന്‍​ഫാം അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ള്‍ സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്. രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി​ക​ളും സ​മ​ര​ത്തി​നു​ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. റ​ബ​ര്‍ ബോ​ര്‍​ഡി​ന്​ 221.34 കോ​ടി അ​നു​വ​ദി​ച്ചെ​ങ്കി​ലും ആ​വ​ര്‍​ത്ത​ന കൃ​ഷി​ക്കട​ക്കമുള്ള 130 കോ​ടി​യു​ടെ കു​ടി​ശ്ശി​ക നല്‍കാനു​ള്ള നീ​ക്ക​ത്തി​ലാ​ണ്. എ​ന്നാ​ല്‍, പു​തു​കൃ​ഷി സ​ബ്​​സി​ഡി ബോ​ര്‍​ഡി​​െന്‍റ പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ല.

ടീ​ബോ​ര്‍​ഡി​ന്​ ബ​ജ​റ്റി​ല്‍ 200 കോ​ടി അ​നു​വ​ദി​ച്ചെ​ങ്കി​ലും അ​ട​ച്ചു​പൂ​ട്ടി​യ തേ​യി​ല​ത്തോ​ട്ട​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളൊ​ന്നും നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. കേ​ര​ള​മ​ട​ക്കം രാ​ജ്യ​ത്തെ വി​വി​ധ സം​സ​ഥാ​ന​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന്​ ഹെ​ക്​​ട​ര്‍ തേ​യി​ല​േ​ത്താ​ട്ട​ങ്ങ​ളാ​ണ്​ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വെ​ച്ച​ത്. കേ​ര​ള​ത്തി​ല്‍ ഇ​ടു​ക്കി-​വ​യ​നാ​ട്​ ജി​ല്ല​ക​ളി​ല്‍ മാ​ത്രം ചെ​റു​തും വ​ലു​തു​മാ​യ പ​ത്തോ​ളം തോ​ട്ട​ങ്ങ​ള്‍ ഉ​ല്‍​പാ​ദ​നം നി​ര്‍​ത്തി​യി​ട്ടു​ണ്ട്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ തൊ​ഴി​ലാ​ളി​ക​ളും പ​ട്ടി​ണി​യി​ലാ​ണ്. പ​ല തേ​യി​ല ഫാ​ക്​​ട​റി​ക​ളും അ​ട​ച്ച​നി​ല​യി​ലാ​ണ്.