സംസ്ഥാനത്ത് ഇനി മുതല്‍ പാലും എ.ടി.എം വഴി
സംസ്ഥാനത്ത് പാല്‍ വിതരണ എ.ടി.എം സെന്‍ററുകളുമായി മില്‍മ. തിരുവനന്തപുരം മേഖലയിലാണ് എ.ടി.എം സെന്‍ററുകള്‍ ആദ്യം തുറക്കുക. അടുത്ത ഒരു മാസത്തിനുള്ളില്‍ മില്‍മ പാല്‍ വിതരണത്തിനായി എ.ടി.എം സെന്‍ററുകള്‍ തുടങ്ങാനാണ് തീരുമാനം. ക്ഷീര വിപണന മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി.
പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ പാല്‍ വിതരണ എ.ടി.എം സെന്‍ററുകള്‍ സ്ഥാപിക്കും. ഓരോ ദിവസവും സെന്‍ററുകളില്‍ പാല്‍ നിറയ്ക്കുന്ന തരത്തിലായിരിക്കും ക്രമികരണം. നിലവിലെ പദ്ധതിയിലൂടെ പാക്കിങ്ങ് ചാര്‍ജില്‍ അടക്കം വരുന്ന അധിക ചാര്‍ജ് ഇല്ലാതാകുമെന്നും മില്‍മ അവകാശപ്പെടുന്നു. പദ്ധതി വിജയകരമായാല്‍ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാനാണ് മില്‍മയുടെ തീരുമാനം. സംസ്ഥാന സര്‍ക്കാരും ഗ്രീന്‍ കേരള കമ്ബനിയുമായി ചേര്‍ന്നാണ് പദ്ധതി ഒരുക്കുന്നത്.
0 Comments