കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്ക് മികച്ച നിരക്കിളവുമായി എയര്‍ ഇന്ത്യ
ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകള്‍ക്ക് ആകര്‍ഷക നിരക്കിളവുമായി എയര്‍ഇന്ത്യ എക്സ്പ്രസ്. ഫെബ്രുവരി പത്തുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് നിരക്കളിവ് ലഭിക്കുക. ഓഫര്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഈ വര്‍ഷം ഒക്ടോബര്‍ വരെ യാത്ര ചെയ്യാന്‍ കഴിയും.
മസ്കത്തില്‍ നിന്ന് 35 റിയാല്‍ മുതലും, സലാലയില്‍ നിന്ന് 55 റിയാലും മുതലാണ് ടിക്കറ്റ് നിരക്കുകള്‍ തുടങ്ങുന്നത്. എന്നാല്‍ ട്രാന്‍സാക്ഷന്‍ ഫീസ് പ്രത്യേകം നല്‍കേണ്ടിവരും. ഒമാനില്‍ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവക്ക് പുറമെ മംഗലാപുരത്തിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആകര്‍ഷക നിരക്കിന്‍റെ ആനുകൂല്യം ലഭിക്കും.
മസ്കത്തില്‍ നിന്ന് കൊച്ചിയിലേക്ക് 43 റിയാല്‍ മുതലും കോഴിക്കോടിന് 40 റിയാലും മുതലാണ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കുറഞ്ഞ ടിക്കറ്റ് നിരക്കായി കാണിക്കുന്നത്. തിരുവനന്തപുരത്തിന് 43 റിയാല്‍ മുതലും കണ്ണൂരിന് 35 റിയാല്‍ മുതലുമാണ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ടിക്കറ്റ് നിരക്കുകള്‍. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ക്കും ആകര്‍ഷക നിരക്ക് ലഭിക്കും. അവധിക്കാലം ഒമാനില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രണ്ട് വശത്തേക്കുമുള്ള യാത്രക്ക് എക്സ്പ്രസിന്‍റെ ടിക്കറ്റ് ആനുകൂല്യം സഹായകരമാകും.
0 Comments