വയനാട്ടില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

വയനാട്: അമ്ബലവയല്‍ കാരപ്പുഴ ഡാമിന് സമീപം പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അമ്ബലവയല്‍ കാരച്ചാല്‍ സ്വദേശിയും വയനാട് എ.ആര്‍.ക്യാമ്ബ് ഉദ്യോഗസ്ഥനായിരുന്ന ബി. ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്യസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.