ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു

പേരാവൂര്‍: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2019-20 പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. സിഡിപിഒ ബിജി തങ്കപ്പൻ അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് അംഗം മാത്യുപറമ്പന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി ബ്രിട്ടോ,സാവിത്രി,നാസര്‍, എന്നിവര്‍ പങ്കെടുത്തു. മൂന്നാം ഘട്ടമായി വര്‍ഗീസ്, ഔസേപ്പ്, ബേബി സ്‌കറിയ എന്നിവര്‍ക്കാണ് വാഹനം വിതരണം ചെയ്തത്