കേളകം: ഗ്രാമ പഞ്ചായത്ത് 2019-20 ജനകീയാസൂത്രണ പദ്ധതി പ്രകാരം കേടായ തെങ്ങ് മുറിച്ച് മാറ്റിയ കര്‍ഷകര്‍ക്കുള്ള തെങ്ങും തൈ വിതരണം കൃഷിഭവനില്‍ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം കുഞ്ഞുമോന്‍ കണിയാഞ്ഞാലില്‍ ,കൃഷി ഓഫീസര്‍ ജേക്കബ് ഷമോന്‍,അസി കൃഷി ഓഫീസര്‍ അനില്‍ കരിപ്പായി,കൃഷി അസിസ്റ്റന്റ് എം ആര്‍ രാജേഷ്,സി ആര്‍ മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.6 ,70,000 രൂപ ഉപയോഗിച്ച് 630 കര്‍ഷകര്‍ക്കാണ് തെങ്ങിന്‍ തൈ വിതരണം ചെയ്തത്.ഗ്രാമ സഭകളില്‍ അപേക്ഷ വച്ച് തെങ്ങ് മുറിച്ച് മാറ്റിയ കര്‍ഷകര്‍ നികുതിചീട്ടും ആധാറും പാസ് ബുക്കുമായി കൃഷിഭവനിലെത്തി 50% ഗുണഭോക്തൃ വിഹിതമടച്ച് തെങ്ങും തൈ കൈപറ്റണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു