ബസിനു മുകളിലേക്ക് കണ്ടെയ്നര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു
ഷാര്‍ജ: ട്രക്കില്‍ കയറ്റിക്കൊണ്ടുപോയ കണ്ടെയ്നര്‍ ബസിന് മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരം ഉമ്മുല്‍ഖുവൈനില്‍ നടന്ന വാഹനാപകടത്തില്‍ പാകിസ്താന് ഡ്രൈവറാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ശ്രീലങ്കന്‍ യാത്രക്കാരന് ഗുരുതര പരിക്കേറ്റു.
അല്‍ അക്രാന്‍ സ്ട്രീറ്റില്‍ വെച്ച് മിനി ബസിന് മുകളിലേക്ക് കെണ്ടയ്നര്‍ മറിയുകയായിരുന്നു. ട്രക്കില്‍ നേരാവണ്ണം കെണ്ടയിനര് ഉറപ്പിക്കാത്തതാണ് അപകട കാരണം. പൊലീസും പാരമെഡിക്കല്‍ വിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
0 Comments