ന​ട​ന്‍ വി​ജ​യ്‌​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും

ചെ​ന്നൈ: ന​ട​ന്‍ വി​ജ​യി​യെ ആ​ദാ​യ നി​തു​തി വ​കു​പ്പ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ആ​ദാ​യ നി​കു​തി ഓ​ഫീ​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വി​ശ്യ​പ്പെ​ട്ട് വി​ജ​യ്ക്ക് ആ​ദാ​യ നി​കു​തി വ​കു​പ്പ് വീ​ണ്ടും നോ​ട്ടീ​സ് അ​യ​ച്ചു. മൂ​ന്ന് ദി​വ​സ​ത്തി​ന​കം ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ണി​ച്ചാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ള്ള​ത്. സ്വ​ത്ത് വി​വ​ര​ങ്ങ​ള്‍ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ണി​ച്ച്‌ വി​ജ​യ്ക്ക് നോ​ട്ടീ​സ് കി​ട്ടി​യ​ത്.

"മാ​സ്റ്റ​ര്‍' എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ല്‍ നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്വ​ത്ത് വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​ത്. പ​രി​ശോ​ധ​ന മു​പ്പ​ത് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു നി​ന്നി​രു​ന്നു. വി​ജ​യ്‍​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി പ​ണ​മൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു അ​തി​ന് ശേ​ഷം ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഇ​റ​ക്കി​യ വാ​ര്‍​ത്താ​ക്കു​റി​പ്പ്.