പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; സ്കൂ​ള്‍ അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍

നെ​ടു​മ​ങ്ങാ​ട്: സ്കൂ​ളി​ലെ ക്ലാ​സ് മു​റി​യി​ല്‍ വ​ച്ച്‌ പ​ത്തു​വ​യ​സു​കാ​രി​യാ​യ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ സ്കൂ​ള്‍ അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്‌​ട​ര്‍ അ​റ​സ്റ്റി​ല്‍. നെ​ടു​മ​ങ്ങാ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്കൂ​ളി​ന്‍റെ അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ര്‍ ആ​നാ​ട് ച​ന്ദ്ര​മം​ഗ​ലം ഷെ​റി​ന്‍​ഭ​വ​നി​ല്‍ ഡോ. ​എം. ആ​ര്‍. യ​ശോ​ധ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ‍​യാ​ള്‍​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ക്ലാ​സി​ല്‍ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി പീ​ഡ​ന​വി​വ​രം മാ​താ​വി​നെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പി​താ​വ് വ​ലി​യ​മ​ല പോ​ലീ​സി​നു ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും ശ​നി​യാ​ഴ്ച രാ​വി​ലെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

പ്ര​തി​യെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. 2008-ലും ​ഇ​യാ​ള്‍​ക്കെ​തി​രെ സ​മാ​ന​മാ​യ കേ​സ് ഉ​ണ്ടാ​യി​രു​ന്നു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു അ​ന്നും പ​രാ​തി വ​ന്ന​ത്.