നവീകരണ പദ്ധതികളുമായി ആറളംഫാം - കാർഷിക ഗവേഷണസംഘം പരിശോധന ആരംഭിച്ചു
ഇരിട്ടി: വിവിധ നവീകരണ പദ്ധതികളിലൂടെ ആറളം ഫാമിന്റെ വികസനം സാധ്യാമാക്കാനുള്ള പദ്ധതികളെക്കുറിപ്പ് പഠനംനടത്താനും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായി ഉന്നതതല പഠനസംഘം ഫാമില്‍ പരിശോധന ആരംഭിച്ചു. കണ്ണൂര്‍ കൃഷി വിഞ്ജാനകേന്ദ്രം ഡയറക്ടര്‍ ഡോ. പി. ജയരാജിന്റെ നേതൃത്വത്തിലുള്ള എട്ടംഗ ഉന്നതതല സംഘമാണ് ഫാമിലെത്തി ആവശ്യമായ പഠനം നടത്തുന്നത്. ആധുനിക കൃഷി രീതികള്‍ നടപ്പാക്കിയും ഫാമിന്റെ പ്രവർത്തനം വൈവിധ്യവല്‍ക്കരിച്ചും ഫാമിനെ അഭിവൃദ്ധിപ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സംഘം ഫാമില്‍ എത്തിയത്.
തൊഴില്‍ സാധ്യതകളും അതുവഴി വരുമാനവും ഉയർത്തി ഫാമിനെ ലാഭത്തിലാക്കണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന ഉന്നത തല യോഗം തീരുമാനിച്ചിരുന്നു. പട്ടികജാതി - പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് ഡയരക്ടര്‍ ഡോ. പുകഴേന്തിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം കലക്‌ട്രേറ്റിലും യോഗം ചേര്‍ന്നു. പടന്നക്കാട്, പിലിക്കോട്, വെള്ളാനിക്കര, പന്നിയൂര്‍ കാര്‍ഷിക സര്‍വ്വകലാശാലകളിലെ വിദഗ്ധ സംഘത്തെ ഫാമിലേക്ക് നിയോഗിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഗവേഷകര്‍ അടക്കമുള്ള സംഘം ഫാമിലെത്തിയത്. ഫാം നാഴ്‌സറി ശാസ്ത്രീയമായി വികസിപ്പിച്ച് വിത്ത് തേങ്ങ ശേഖരണവും വില്‍പ്പനയും വര്‍ധി്പ്പിക്കാനും ഫാമിന്റെ നടീല്‍ വസ്തു നഴ്‌സറി വിപുലപ്പെടുത്താനും പദ്ധതി തയ്യറാക്കും. ഡയറി ഫാം, ഫാം ടുറിസം എന്നീ പദ്ധതികളും നടപ്പാക്കും. നീര, ശര്‍ക്കര, തേന്‍ എന്നിവ ഉല്‍പ്പാദിപ്പിച്ച് വില്‍പ്പനക്ക് സംവിധാനമൊരുക്കും. തരിശിട്ട ഫാമിന്റെ മുഴുവന്‍ സ്ഥലവും കൃഷിയോഗ്യമാക്കി റംബൂട്ടാന്‍, പാഷന്‍ ഫ്രൂട്ട് തുടങ്ങി പുതുതലമുറ പഴവര്‍ഗ കൃഷിയുടെ കേന്ദ്രമാക്കി ആറളം ഫാമിനെ മാറ്റാനും ആലോചനയുണ്ട്. ഫാമിലെത്തിയ സംഘം നല്‍കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പാക്കും. ഇതിനൊപ്പം ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ കുടുംബങ്ങള്‍ക്ക് ഫാമില്‍ തൊഴിലും കൂലിയും ഉറപ്പാക്കും. കൃഷി വിഞ്ജാനകേന്ദ്രം വിഭാഗംഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ് പ്രഫസര്‍ ജെ. എം. റെനിഷ, പടന്നക്കാട് കാര്‍ഷിക കോളേജ് അസിസ്റ്റന്റ് പ്രഫസര്‍ പി. നിധീഷ്, വെള്ളാനിക്കര കാര്‍ഷിക കോളേജ് അസിസ്റ്റന്റ് പ്രഫസര്‍ പി. എസ്. ലക്ഷ്മി, പന്നിയൂര്‍ കാര്‍ഷിക ഗവേഷണകേന്ദ്രം അസിസ്റ്റന്റ് പ്രഫസര്‍ സി. കെ. ബിജിഷ, ഡോ. പി. കെ. മിനി (പടന്നക്കാട്), ഡോ. എ മീര മഞ്ജുഷ (പിലിക്കോട്), പി കെ രതീഷ് (അസിസ്റ്റന്റ് പ്രഫസര്‍, പിലിക്കോട്), ഡോ. കെ എം ശങ്കരന്‍ (പിലിക്കോട്) എന്നിവരുടെ നേതൃത്വത്തിലുള്ള പഠന ഗവേഷക സംഘമാണ് ഫാമിൽ എത്തിയിരിക്കുന്നത്. സംഘം ചൊവ്വാഴ്ച ഫാമിലെ ഒന്ന്, അഞ്ച് ബ്ലോക്കുകളും നടലീല്‍ വസ്തു നഴ്‌സറികളും സന്ദര്‍ശിച്ചു. തൊഴിലാളി നേതാക്കള്‍, ഫാം മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരുമായി സംഘം ആശയ വിനിമയം നടത്തി. ബുധനാഴ്ച 2, 3, 4, 6, 8 ബ്ലോക്കുകള്‍ സന്ദര്‍ശിക്കും. ഫാം മാനേജ്‌മെന്റിന് വേണ്ടി ആര്‍. ശ്രീകുമാര്‍, കെ. ആര്‍. പ്രസന്നന്‍ നായര്‍, വി. പി. മോഹന്‍ദാസ്, കെ. രവീന്ദ്രന്‍, കെ. ബി. ചന്ദ്രന്‍ എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു
0 Comments