സ്കൂള്‍ ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് മൂന്നാം ക്ലാസ്സുകാരന്‍ മരിച്ചു
മലപ്പുറം: സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ഥി മരിച്ചു. മലപ്പുറം കുറുവ എയുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഫര്‍സീന്‍(9)ആണ് മരിച്ചത്. ഇതേ സ്‌കൂളിലെ അധ്യാപികയുടെ മകനാണ് ഫര്‍സീന്‍.
രാവിലെ പത്ത് മണിയോടെയാണ് സംഭവം. കുട്ടികളേയും കൊണ്ട് സ്‌കൂളിലേക്ക് വരികയായിരുന്നു ബസ്. നടുവിലായി സ്ഥാപിച്ച വാതിലിന്റെ ഇടയിലൂടെ കുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ ടയര്‍ കയറിയിറങ്ങിയാണ് വിദ്യാര്‍ഥി മരണപ്പെട്ടത്. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സ്‌കൂള്‍ ബസില്‍ കുട്ടികളെ കുത്തിനിറച്ചിരുന്നുവെന്നും സ്‌കൂള്‍ ബസില്‍ സഹായത്തിനായി ആരും ഉണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
0 Comments