ബാലികയെ പീഡിപ്പിച്ചയാള്‍ക്ക്​ 28 വര്‍ഷം കഠിനതടവ്​; 1.15 ലക്ഷം പിഴ


തൊ​ടു​പു​ഴ: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ബാ​ലി​ക​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​യാ​ള്‍​ക്ക്‌ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 28 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 1.15 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. ഇ​ടു​ക്കി മ​ണി​യാ​റ​ന്‍​കു​ടി താ​മ​ര​ക്കാ​ട്ട്‌ സ​ജീ​വി​നെ​യാ​ണ്​ (36) തൊ​ടു​പു​ഴ പോ​ക്‌​സോ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്‌​ജി കെ. ​അ​നി​ല്‍​കു​മാ​ര്‍ ശി​ക്ഷി​ച്ച​ത്‌.

2013 ഏ​പ്രി​ലി​ലാ​ണ്‌ സം​ഭ​വം. പു​റ​ത്തു പ​റ​ഞ്ഞാ​ല്‍ കൊ​ല്ലു​മെ​ന്ന്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഭ​യ​ന്ന കു​ട്ടി ആ​രോ​ടും പ​റ​ഞ്ഞി​ല്ല. പി​ന്നീ​ട്‌ സ്‌​കൂ​ളി​ല്‍ കൗ​ണ്‍​സ​ലി​ങ്ങി​നി​ടെ ചൈ​ല്‍​ഡ്‌​ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രാ​ണ്‌ വി​വ​ര​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കി റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​ത്‌.

വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന്‌ അ​ഞ്ചു​വ​ര്‍​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​തി​ന്​ 10 വ​ര്‍​ഷം വീ​തം ക​ഠി​ന​ത​ട​വും അ​ര​ല​ക്ഷം രൂ​പ വീ​തം പി​ഴ​യു​മാ​ണ്​ ശി​ക്ഷ. കൊ​ല്ലു​മെ​ന്ന്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന്‌ മൂ​ന്നു​വ​ര്‍​ഷം ക​ഠി​ന​ത​ട​വും 5,000 രൂ​പ പി​ഴ​യു​മാ​ണ്‌ ശി​ക്ഷ.

പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം എ​ട്ടു​വ​ര്‍​ഷം ക​ഠി​ന​ത​ട​വു​കൂ​ടി അ​നു​ഭ​വി​ക്ക​ണം. പി​ഴ അ​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ ബാ​ലി​ക​ക്ക്​ ന​ല്‍​ക​ണം. ശി​ക്ഷ ഒ​രേ കാ​ല​യ​ള​വി​ല്‍ അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്ന​തി​നാ​ല്‍ പ​ര​മാ​വ​ധി പ​ത്തു വ​ര്‍​ഷ​മാ​യി​രി​ക്കും ക​ഠി​ന​ത​ട​വ്‌. അ​റ​സ്‌​റ്റി​ലാ​യ​ശേ​ഷം കോ​ട​തി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ഒ​ളി​വി​ല്‍ പോ​യി​രു​ന്നു. വി​ചാ​ര​ണ​ഘ​ട്ട​ത്തി​ലാ​ണ്‌ പി​ന്നീ​ട്‌ അ​റ​സ്‌​റ്റി​ലാ​യ​ത്‌.