മോട്ടോര്‍വാഹനവകുപ്പിന്റെ ബസ് പരിശോധന ഒരുസംഘം തടഞ്ഞു
കല്പറ്റ: അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നടപടികളുടെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പ് കല്പറ്റ ബസ്‌സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധന ഒരുസംഘം തടഞ്ഞു. സ്വകാര്യബസുകളില്‍ നടത്തിയ പരിശോധനയാണ് സ്വകാര്യബസ് ജീവനക്കാര്‍ എന്ന വ്യാജേന എത്തിയവര്‍ തടഞ്ഞത്.
ഡോര്‍ അടയ്ക്കാതെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കുനേരെ നടപടിയെടുക്കാനായിരുന്നു ചൊവ്വാഴ്ച ഉച്ചക്കുശേഷമുള്ള പരിശോധന. കല്പറ്റ പുതിയ ബസ്‌സ്റ്റാന്‍ഡില്‍ ഇത്തരത്തില്‍ പരിശോധന തുടരുന്നതിനിടെ ചിലര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിഷേധവുമായി എത്തുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി. ബസുകളിലും ഇത്തരത്തില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുമുന്പ് തന്നെ ബസിന്റെ വാതില്‍ കൃത്യമായി അടച്ചതിനുശേഷം മാത്രം സര്‍വീസ് നടത്തണമെന്നതടക്കമുള്ള സുരക്ഷാനിര്‍ദേശങ്ങള്‍ ബസുടമകള്‍ക്ക് നല്‍കിയിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് കടിഞ്ഞാണിടുകയെന്ന ലക്ഷ്യംവെച്ചായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞദിവസവും ജില്ലയില്‍ സ്വകാര്യബസ്സിടിച്ച് ഒരാള്‍ മരിച്ചു. ഇതോടെയാണ് പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചത്.
ഇതിന്റെഭാഗമായി പരിശോധന നടത്തുന്നതിനിടയിലാണ് ബസ് ജീവനക്കാരെന്ന വ്യാജേന ചിലര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതെന്ന് എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ. ബിജു ജെയിംസ് പറഞ്ഞു.
0 Comments