ബിഎസ്‌എന്‍എല്‍ ഉപയോക്താക്കള്‍ക്ക്‌ സന്തോഷ വാര്‍ത്ത

BSNL ന്റെ ഉപഭോതാക്കള്‍ക്ക് ഇപ്പള്‍ പുതിയ സന്തോഷവാര്‍ത്ത എത്തിക്കഴിഞ്ഞു .ഇപ്പോള്‍ BSNL ന്റെ ലാഭകരമായ ഒരു ഓഫര്‍ ആണ് നിങ്ങളെ പരിചയപ്പെടുത്തുന്നത് .റിപ്പബ്ലിക്ക് ഡേ ഓഫറുകളില്‍ ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്ന ഒരു ഓഫര്‍ ആണ് 1999 രൂപയ്ക്ക് ലഭ്യമാകുന്ന ഓഫറുകള്‍ .1999 രൂപയുടെ ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് നേരത്തെ ലഭിച്ചിരുന്നത് 365 ദിവസ്സത്തെ വാലിഡിറ്റിയില്‍ ഉള്ള ഓഫറുകള്‍ ആയിരുന്നു .

എന്നാല്‍ ഇപ്പോള്‍ റിപ്പബ്ളിക്ക് ഡേ പ്രമാണിച്ചു ഓഫറുകളില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു .1999 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ,100 SMS എന്നിവ ഈ ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ പ്രധാനമായും ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകളില്‍ 71 ദിവസ്സത്തെ അധിക വാലിഡിറ്റിയും ലഭ്യമാകുന്ന താണ്.
അതായത് 436 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഇപ്പോള്‍ ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .ജനുവരി 26 നു ആരംഭിച്ച ഈ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ഫെബ്രുവരി 15 വരെ മാത്രമാണ് .