2018ലെ പട്ടികജാതി - പട്ടികവര്‍ഗ പീഡന നിരോധനനിയമം നിലനില്‍ക്കുമെന്ന് സുപ്രീം കോടതി

2018 ലെ പട്ടിക ജാതി -പട്ടിക വര്‍ഗ പീഡന നിരോധന നിയമം നിലനില്‍ക്കുമെന്ന് സുപ്രീം കോടതി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ അനുമതി വേണ്ട. കേസുകളില്‍ മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

2018 ലെ പട്ടിക ജാതി -പട്ടിക വര്‍ഗ പീഡന നിരോധന നിയമത്തിന്റെ ഭാഗമായുള്ള ചട്ടങ്ങള്‍ അതേപടി നിലനില്‍ക്കുമെന്നാണ് സുപ്രീം കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പീഡനം നടന്ന്, കേസ് എടുക്കുന്നതിന് മുമ്ബ് പ്രാഥമിക അന്വേഷണം വേണം എന്നൊരു നിബന്ധനയുണ്ടായിരുന്നു. ഇതിന്റെ ആവശ്യമില്ല. ആരാണോ പ്രതി അയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.