പൊതുപണം ഉപയോഗിച്ച് ക്രിമിനലുകളെ സംരക്ഷിക്കുന്ന പിണറായിക്ക് കാലം മാപ്പ് നൽകില്ല: സതീശൻ പാച്ചേനി.
ജനങ്ങൾ നൽകുന്ന നികുതിപ്പണം ഉപയോഗിച്ച് ക്രിമിനൽ കേസുകളിൽ പ്രതികളായവരെ കേസുകളിൽ നിന്ന് രക്ഷപ്പെടുത്താൻ സർക്കാർ ഖജനാവിലെ പൊതു പണം ചെലവാക്കുന്ന പിണറായി വിജയന് കാലം മാപ്പ് നല്കില്ലെന്നും ജനങ്ങളുടെ കോടതിയിൽ ശക്തമായ തിരിച്ചടി കാത്തിരിക്കുകയാണെന്നും സതീശൻ പാച്ചേനി പറഞ്ഞു.
സഹനസമര പദയാത്രയുടെ ഇന്നത്തെ പര്യടന പരിപാടിയിൽ ഉദ്ഘാടന ചടങ്ങിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിന് മുൻവശം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റിലൂടെ വിലക്കയറ്റം സൃഷ്ടിച്ച് ജനങ്ങളെ വീണ്ടും വീണ്ടും ദ്രോഹിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുൻഗവൺമെന്റുകൾ നടപ്പിലാക്കിയ കാരുണ്യ ചികിത്സാ സഹായ പദ്ധതികൾ ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ ഒന്നൊന്നായി ഇല്ലാതാക്കി സാധാരണക്കാരെ ക്രൂരമായി പീഡിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു
പര്യടന പരിപാടി യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ.എ.ഡി.മുസ്തഫ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രതിഭകളായവരെ അനുമോദിച്ചു.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി കെ അജിത്ത് അധ്യക്ഷത വഹിച്ചു.
നേതാക്കളായ
എം നാരായണൻകുട്ടി, മാർട്ടിൻ ജോർജ്,ചന്ദ്രൻ തില്ലങ്കേരി,എം പി മുരളി സി.എം.പി. നേതാവ് സി.എ അജീർ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സി.പി.റഷീദ്, എൻ.പി.ശ്രീധരൻ, രജിത്ത് നാറാത്ത്,എം പി വേലായുധൻ, സുരേഷ് ബാബു എളയാവൂർ, രജനി രമാനന്ദ്, റീന കൊയ്യോൻ, ടി.ജയകൃഷ്ണൻ, അജിത്ത് മാട്ടൂൽ, കൂക്കിരി രാജേഷ്, ബിജു ഉമ്മർ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments