നീക്കിയിരിപ്പില്‍ കൈവെച്ച് കേന്ദ്രം; റേഷന്‍ വിതരണം പ്രതിസന്ധിയില്‍
തൃശൂര്‍: നീക്കിയിരിപ്പില്‍ വിഹിതം കുറച്ച കേന്ദ്രനടപടി സംസ്ഥാനത്തെ റേഷന്‍ വിതരണം അവതാളത്തിലാക്കി. ഭക്ഷ്യഭദ്രത നിയമത്തില്‍ റേഷന്‍ ഗുണഭോക്താക്കളല്ലാത്ത പൊതു (വെള്ള), സംസ്ഥാന സബ്സിഡി (നീല) റേഷന്‍കാര്‍ഡ് ഉടമകള്‍ക്കുള്ള പ്രതിമാസ വിഹിതമാണ് നീക്കിയിരിപ്പിെന്റ പേരില്‍ കഴിഞ്ഞ മാസങ്ങളില്‍ കുറച്ചത്.
പ്രതിമാസം 14.25 മെട്രിക് ടണ്‍ റേഷന്‍ വിഹിതമാണ് കേരളത്തിന് കേന്ദ്രം നല്‍കുന്നത്. ഇതില്‍ നാല് മെട്രിക് ടണില്‍ അധികം ധാന്യമാണ് നീല, വെള്ള കാര്‍ഡുകാര്‍ക്ക് നല്‍കിയിരുന്നത്. വെള്ളകാര്‍ഡിന് കിലോക്ക് 8.60 രൂപ നിരക്കിലും നീല കാര്‍ഡുകാര്‍ക്ക് മൂന്ന് രൂപ നിരക്കിലുമാണ് കേരളം കേന്ദ്രത്തില്‍നിന്ന് വിഹിതം വാങ്ങുന്നത്. തുടക്കത്തില്‍ മാസത്തില്‍ രണ്ടും ശേഷം നാല്, ആറ്, എട്ട്, പത്ത് കിലോ വീതമാണ് രണ്ട് കാര്‍ഡ് ഉടമകള്‍ക്കും വിതരണം ചെയ്തത്. ഈ വിഭാഗങ്ങള്‍ക്കുള്ള വിഹിതത്തില്‍ ബാക്കിവരുന്ന നീക്കിയിരിപ്പും ഒപ്പം പ്രതിമാസ വിഹിതവും അടക്കം കരുതല്‍ ശേഖരം കൂടിയ സാഹചര്യത്തിലാണ് ഒരോ മാസവും കൂടുതല്‍ അരി നല്കാന് കേരളം തീരുമാനിച്ചത്.
കരുതല്‍ ശേഖരത്തിലുള്ള ധാന്യങ്ങള്‍ നശിക്കാതിരിക്കുന്നതിനാണ് ഇൗ നടപടി സ്വീകരിച്ചത്. ഇതിെന്റ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം 10 കിലോ അരിയാണ് വിതരണം ചെയ്തത്. എന്നാല്‍, കഴിഞ്ഞ മാസങ്ങളില്‍ പ്രതിമാസ വിഹിതം പൂര്‍ണമായി നല്‍കുന്നത് കേന്ദ്രം അവസാനിപ്പിച്ചു. നിലവിലെ നീക്കിയിരിപ്പ് കണ്ടെത്തി ഈ അളവ് കുറച്ചാണ് പ്രതിമാസ വിഹിതം കേന്ദ്രം നല്‍കുന്നത്.
മാത്രമല്ല ഈ സാമ്ബത്തികവര്‍ഷം നീക്കിയിരിപ്പ് കുറക്കാത്ത മാസങ്ങള്‍ കണ്ടെത്തി അതുകൂടി കുറക്കുമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്.
അതുകൊണ്ടുതന്നെ വരും മാസങ്ങളില്‍ വിതരണം ചെയ്യാന്‍ അരിയില്ലാത്ത സാഹചര്യമാണ്. ഇത് മുന്‍കൂട്ടി കണ്ട് ഫെബ്രുവരിയില്‍ രണ്ട് കിലോ അരിയാണ് ഈ വിഭാഗത്തിന് വിതരണം ചെയ്യുന്നത്.
അടുത്ത മാസങ്ങളിലും ഈ സ്ഥിതി തുടരും. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ അടുത്ത സാമ്ബത്തികവര്‍ഷം വിതരണത്തില്‍ കടുത്ത പ്രതിസന്ധി ഉണ്ടാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ക്ഷാമമാണ് നീക്കിയിരിപ്പില്‍ കൈ വെക്കാന്‍ കാരണമെന്നാണ് കേന്ദ്ര നിലപാട്. റേഷന്‍ വിതരണത്തിലെ മുഴുവന്‍ കണക്കും വിവരവും ലഭ്യമാവുന്ന ഇ-പോസില്‍ നിന്നുള്ള കൃതതയാര്‍ന്ന വിവരശേഖരണമാണ് കേന്ദ്രം കേരളത്തിനെതിരെ പ്രയോഗിച്ചത്.
0 Comments