കാർഷിക മേഖലയുടെ ഹൃദയഭൂമികയിൽ സാന്ത്വനമായി സഹനസമര പദയാത്ര ചെറുപുഴയിൽ പര്യടനം നടത്തി

കാർഷിക മേഖലയുടെ നിരവധിയാർന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അനുഭവിക്കുന്ന മലയോര കർഷകജനത അധിവസിക്കുന്ന ചെറുപുഴയുടെ ഹൃദയഭൂമികയിലൂടെ സാന്ത്വനമായി സഹനസമര പദയാത്ര പര്യടനം നടത്തി.

 പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും  ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സഹനസമര പദയാത്ര രാവിലെ പുളിങ്ങോം ടൗണിൽ നിന്ന് ആരംഭിച്ച് വൈകിട്ട് 5ന് പെരിങ്ങോത്ത് സമാപിച്ചു.

ചുണ്ടാ. കോലുവള്ളി, ചെറുപുഴ, പാടിയോട്ടുചാൽ വയക്കര പെരിങ്ങോം എന്നിവിടങ്ങളിലായിരുന്നു സ്വീകരണ പരിപാടി ഉണ്ടായിരുന്നത്

നാടും നഗരവും കീഴടക്കി ത്രിവർണ്ണ സാഗരം പോലെ ഒഴുകിയ കോൺഗ്രസ് പ്രവർത്തകർ അണിനിരന്ന സതീശൻ പാച്ചേനി നേതൃത്വം നല്കിയ പദയാത്രക്ക് വലിയ തോതിലുള്ള ജന പിന്തുണയാണ് കർഷക ജനതയുടെ മണ്ണിൽ നിന്ന് ലഭിച്ചത്. വിവിധ  സംഘടനകളുടെ അഭിവാദ്യങ്ങൾ കടന്നു പോകുന്ന വഴികളിൽ പദയാത്രക്ക് ലഭിച്ചു.
പദയാത്രക്ക് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു.

 സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ ജനങ്ങൾക്ക് ബോധവല്ക്കരണം നടത്തി ജനങ്ങളുമായി സംവദിച്ച് കൊണ്ട് കടന്നുപോകുന്ന പദയാത്രക്ക് വലിയതോതിലുള്ള ജനപിന്തുണയാണ് ചെറുപുഴ ബ്ലോക്കിൽ ലഭിച്ചത്.
പ്രായാധിക്യം മൂലം വിശ്രമജീവിതം നയിക്കുന്ന
മുൻ ഡി.സി.സി പ്രസിഡന്റ് എസ് ആർ.ആന്റണിയെ പദയാത്ര നായകൻ സതീശൻ പാച്ചേനി ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ വീട്ടിൽ സന്ദർശിച്ച് സഹന സമര യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ മാർട്ടിൻ ജോർജ്ജ്, ചന്ദ്രൻ തില്ലങ്കേരി, രജിത്ത് നാറാത്ത്, റഷീദ് കവ്വായി, വി.പി.അബ്ദുൾ റഷീദ്, പി. മുഹമ്മദ് ഷമ്മാസ്, അഡ്വ.ബ്രിജേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

രാവിലെ പുളിങ്ങോം ടൗണിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.വി.കുഞ്ഞമ്പു നായർ അധ്യക്ഷത വഹിച്ചു.

കെപിസിസി മെമ്പർ വി. കൃഷ്ണൻ മാസ്റ്റർ പദയാത്രാ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു.എം നാരായണൻകുട്ടി, മാർട്ടിൻ ജോർജ്ജ്, ചന്ദ്രൻ തില്ലങ്കേരി, എം പി വേലായുധൻ,ബിജു പുളിയൻതൊട്ടി, ജോസ് വട്ടമല, രജിത്ത് നാറാത്ത്, രജനി രമാനന്ദ്, ഷാജൻ ജോസ് മാസ്റ്റർ, പി മുഹമ്മദ് ഷമ്മാസ് തുടങ്ങിയവർ പ്രസംഗിച്ചു.

വൈകിട്ട് നടന്ന സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.വി.കുഞ്ഞമ്പു നായർ അധ്യക്ഷത വഹിച്ചു.
ചന്ദ്രൻ തില്ലങ്കേരി, വി.പി.അബ്ദുൾ റഷീദ്, രജിത്ത് നാറാത്ത്, റഷീദ് കവ്വായി, തുടങ്ങിയവർ പ്രസംഗിച്ചു.