110 ലും തിളങ്ങുന്ന സൂര്യതേജസ്സായി മാടശ്ശേരി നാരായണൻ ശാന്തികൾ. കണിച്ചാർ ജനത മംഗളപത്രം നൽകി ആദരിച്ചു
കൊല്ലവർഷം 1085 മകര മാസത്തിലെ രേവതി നക്ഷത്രത്തിൽ തിരുവിതാംകൂറിലെ വേങ്ങർ എന്ന സ്ഥലത്ത് ജനിച്ച് വളർന്ന്,
രാജവാഴ്ച്ചയും നാടുവാഴി ജാതിമേധാവിത്വവും കൈകോർത്തു
നിന്നകാലത്ത്, ഇരുട്ടിലാണ്ടുപോയ ജീവിതത്തിന് പുത്തൻ സൂര്യോദയം
തേടി തിരുവിതാംകൂറിൽനിന്നും മലബാറിലെ പുകൾപെറ്റ പുണ്യ പുരാതന ദക്ഷയാഗ ഭൂമിയിലേക്ക് യുവത്വത്തിന്റെ പ്രസരിപ്പും കരളുറപ്പുമായി കുടിയേറിയ പുണ്യാതാവാണ് ശ്രീ മാടശ്ശേരി നാരായണൻ ശാന്തികൾ. ശ്രീനാരായണ ഗുരുദേവനെ നേരിൽ ദർശിച്ച സൂര്യ തേജസ്സേ അങ്ങ് ഞങ്ങളുടെ ആതീയാചാര്യനും ഗുരുവും സാമൂഹ്യ ജീവിതത്തിന്റെ വിളക്കും വഴികാട്ടിയുമാണ്. അങ്ങയുടെ കണ്ണുകളിലെ
അനന്യമായ തെളിച്ചമാണ് ഞങ്ങൾക്ക് പള്ളിക്കുടവും പ്രാർത്ഥനയുമായത്. 2019 വർഷം സുവർണ ജൂബിലി ആഘോഷിച്ച
മണത്തണ കൊട്ടിയൂർ റോഡു നിർമ്മാണം ഉൾപ്പെടെ ഈ മലയോര കുടിയേറ്റ മേഖലയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ അങ്ങയുടെ
നിസ്തുലമായ സേവനങ്ങൾ മാത്യകാപരമാണ്. പല തലമുറകളെ
കർമോത്സുകമായി മുന്നിൽ നിന്ന് നയിച്ചപ്പോഴും കുരുന്നുകളോടും
മുതിർന്നവരോടും ചിരിച്ച് കൂട്ടുകൂടാൻ കഴിയുന്ന ലാളിത്യമാണ്
അങ്ങയുടെ മഹത്വവും സുകൃതവും എന്ന് ഞങ്ങൾ തിരിച്ചറിയുന്നു.
ദക്ഷയാഗ ഭൂമിയിലേക്ക് മനോവേദനയോടെ വന്നെത്തിയ സതീദേവിയുടെ കണ്ണുനീർ വീണ് കണ്ണീർച്ചാലായ ഈ പുണ്യഭൂമിയിൽ മാതാവിന് സാന്ത്വനമേകിയ ശ്രീ ബാലസുബ്രഹ്മണ്യ ദൈവസാന്നിദ്ധ്യം ഒരു
ശ്രീ സുബ്രഹ്മണ്യസ്വാമി സേവയിൽ ഒരു ജനതതിക്ക് സപ്തദശ നിമിത്തമായി ഉണർത്തിയെടുത്ത് സ്വാമിക്ക് ഇരിപ്പിടമൊരുക്കി, സംവത്സരം ആതീയ നേത്യത്വം നൽകി 10 വയസ്സിന്റെ നിറവിൽ
നിർവ്യതിയോടെ ക്ഷേത്രം സ്ഥാനിക പദവി അലങ്കരിക്കുന്ന മഹാത്മാവേ
അങ്ങയുടെ മഹത്വപൂർണ്ണമായ ജീവിതം ഞങ്ങൾക്ക് മാർഗ്ഗദീപമായി
എക്കാലവും തിളങ്ങി നിൽക്കട്ടെയെന്ന് പ്രാർഥനയോടെയാണ് മംഗളപത്രം സമ്മാനിച്ചത്.
0 Comments