വിമുക്തി കണിച്ചാർ പഞ്ചായത്ത്തല കമ്മിറ്റി യോഗം നടത്തി

 കണിച്ചാർ ഗ്രാമ പഞ്ചായത്തുതല വിമുക്തി കമ്മിറ്റി യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താഴെ അദ്ധ്യക്ഷത വഹിച്ച് ചർച്ചകൾക്ക് നേതൃത്വം നൽകി. വിമുക്തി പ്രവർത്തനങ്ങളും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും വിശദീകരിച്ച് സിവിൽ എക്സൈസ് ഓഫീസർ പി.എസ്. ശിവദാസൻ സംസാരിച്ചു.

വിമുക്തി 90 ദിന പരിപാടിയുടെ ഭാഗമായി ഫെബ്രുവരി ഏഴിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'വിമുക്തി ജ്വാല' പരിപാടി സംഘടിപ്പിക്കും. യുവജന സംഘടനകൾ, വായനശാലകൾ, ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ക്ലബ്ബുകൾ, കുടുംബശ്രീ യൂണിറ്റുകൾ, അംഗൻവാടി ജീവനക്കാർ, ആശാ വർക്കർമാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരെ അണിനിരത്തിയാണ് വിമുക്തി ജ്വാല തെളിയിക്കുക. കമ്മിറ്റി കൺവീനർ (പഞ്ചായത്ത് സെക്രട്ടറി) ബാബു തോമസ്, സിവിൽ എക്സൈസ്  ഓഫീസർ സി.എം.ജയിംസ്, വാർഡ് മെമ്പർമാർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.