കെ.സി.വൈ.എം തലശ്ശേരി അതിരൂപതയുടെ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ

ഇരിട്ടി: കെ.സി.വൈ.എം തലശ്ശേരി അതിരൂപതയുടെ പ്രവർത്തനങ്ങൾ  ഡിജിറ്റലൈസ്ഡ് രീതിയിലേക്ക്  മാറ്റുന്നതിന്റെ ഭാഗമായി അതിരൂപതയിലെ 15250 യുവജനങ്ങളുടെ പേര് വിവരങ്ങൾ അടങ്ങിയ ഡാറ്റബെയ്സ് തയ്യറാക്കി. നെല്ലിക്കാംപോയിൽ സെന്റ് സെബാസ്റ്റ്യൻസ്  ഫൊറോന ദേവാലയത്തിൽ വെച്ച് നടന്ന റൂട്ട് യോഗത്തിന്റെ സമാപനത്തിൽ തലശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി ഡിജിറ്റലൈസ്ഡ് ഡാറ്റബെയ്സ് സ്വിച്ച് ഓൺ ചെയ്തു .
അതിരൂപതയിലെ യുവജനപ്രവർത്തനങ്ങൾ ഹൈടെക്ക് ആയി മാറുന്നത് കേരള കത്തോലിക്കാ സമൂഹം വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പ്രവർത്തനത്തിന് അതിരൂപത പ്രസിഡണ്ട് സിജോ കണ്ണേഴത്ത്, ഡയറക്ടർ ഫാ: സോണി വടശ്ശേരി, ജനറൽ സെക്രട്ടറി വിപിൻ ജോസഫ് മാറുകാട്ടുകുന്നേൽ,
ജോയൽ തൊട്ടിയിൽ, എബിൻ കുമ്പുക്കൽ, ബോണി ജോൺ, ടോമിൻ തോമസ്, ജിതിൻ മുടപ്പാല, സി. പ്രീതി മരിയ സി.എം.സി, ചിഞ്ചു വി.ജെ, ഡെൽന മരിയ, ആനി ചാക്കോ  തുടങ്ങിയവർ നേതൃത്വം നൽകി.