കൊട്ടിയൂർ എൻ.എസ്.എസ്.കെ. യു.പി. സ്കൂളിലെ മൂന്നാമത്തെ പ്രാദേശിക കൂട്ടായ്മ നടത്തി
കൊട്ടിയൂർ എൻ.എസ്.എസ്.കെ. യു.പി. സ്കൂളിലെ മൂന്നാമത്തെ പ്രാദേശിക കൂട്ടായ്മ കൊട്ടിയൂർ ദേവസ്വം ഹാളിൽ വെച്ച് നടത്തി. പി.ടി.എ. പ്രസിഡണ്ട് തോമസ് മറ്റത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ എം.വി. ചാക്കോ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ പി.വി പവിത്രൻ സ്വാഗതം പറഞ്ഞ യോഗത്തിൽ സ്കൂൾ മാനേജർ ശ്രീ. സുനിൽ കുമാർ , എം.പി.ടി.എ. പ്രസിഡണ്ട് ജയ ബിജു, ദേവരാജ് . എം, ജിഷാറാണി വി.എസ്, കുമാരി നിയമരിയ ജെയ്സൺ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടത്തി.
0 Comments