കേളകം: കുടിയിറക്ക് വിരുദ്ധ സമരനായകൻ ഫാ.വടക്കന്‍ ജന്മ ശതാബ്ദി ആഘോഷങ്ങൾ കേളകത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട  ആലോചന യോഗം 20ന് വ്യാഴാഴ്ച്ച നാല് മണിക്ക് കേളകം വ്യാപാരഭവനിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ജന്മികുടിയാന്‍ സമ്പ്രദായത്തില്‍ നിര്‍ണ്ണായക മാറ്റത്തിനും അത് വഴി കേരളത്തിന് അകത്തും പുറത്തുമായി ജന ജീവിതത്തില്‍ വന്ന പരിവര്‍ത്തനത്തിനും നേതൃത്വം നല്‍കിയ വടക്കന്‍ അച്ഛനെ പുതു തലമുറ അറിയേണ്ടതിന്റെ ആവശ്യകത ലക്ഷ്യം വച്ചാണ് വടക്കന്‍ അച്ഛന്റെ ജന്മ ശതാബ്ദി ആഘോഷം സംഘടിപ്പിക്കുന്നത്.