
പാനൂര്‍-ചൊക്ലി സംയോജിത കുടിവെള്ള പദ്ധതി നിര്‍വ്വഹണം വേഗത്തിലാക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. പദ്ധതിയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ മാറ്റിവച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങളെ കാണാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു. മേക്കുന്ന് വിപി സത്യന്‍ സ്മാരക ഹാളില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്കുള്ള ആശങ്കയകറ്റാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിരവധി ആശങ്കകളാണ് പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ളത്. എന്നാല്‍ ഈ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ഒത്തൊരുമിച്ച് നിന്ന് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും അവര്‍ പറഞ്ഞു. എല്ലാ സുരക്ഷയും ഉറപ്പു വരുത്തി മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂ. കനകമലയില്‍ സ്ഥാപിക്കുന്ന ടാങ്കിനു ചുറ്റും ബെല്‍റ്റ് സംവിധാനം ഉറപ്പു വരുത്തും. ഇത് മലയുടെ താഴെ താമസിക്കുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷയാണ് ഒരുക്കുകയെന്നും മന്ത്രി പറഞ്ഞു. 89 കോടി രൂപയാണ് കിഫ്ബി ഇതിനായി വകയിരുത്തിയിരിക്കുന്നത്. നിസ്സാര കാര്യങ്ങളുടെ പേരില്‍ പദ്ധതി തുക നഷ്ടപെടുത്തരുതെന്നും അവര്‍ പറഞ്ഞു. ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പാനൂര്‍ നഗരസഭയിലെയും ചൊക്ലി പഞ്ചായത്തിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ പാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഇ കെ സുപര്‍ണ്ണ അധ്യക്ഷത വഹിച്ചു. തലശ്ശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് വി കെ രാകേഷ്, ജല അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി ഗോപാലന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ വി പ്രകാശന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ മുഹമ്മദ് ഹനീസ്, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
0 Comments