എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി
എടൂർ സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും വിരമിക്കുന്ന പ്രിൻസിപ്പൽ എം.ടി. ജെയിംസ്, അധ്യാപകരായ ലൂസി ജോൺ, റോസമ്മ ജോസഫ്, ത്രേസ്യാമ്മ കൊച്ചുമുറിയിൽ എന്നിവർക്കുള്ള യാത്രയയപ്പും സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി.റോസമ്മ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകർക്ക് തലശ്ശേരി കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിലും വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയവർക്ക് ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിലും ഉപഹാര സമർപ്പണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ്, മാനേജർ ഫാ. ആന്റണി മുതുകുന്നേൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഡോ. ത്രേസ്യാമ്മ കൊങ്ങോല, അംഗം ലില്ലി മുരിയംങ്കരി, പൈസക്കരി ദേവമാതാ കോളജ് പ്രിൻസിപ്പൽ ഡോ. എം.ജെ.മാത്യു, അസി. മാനേജർ ഫാ. ജോൺസൺ പുലിയുറുമ്പിൽ, പ്രിൻസിപ്പൽ എം.ടി.ജെയിംസ്, ലൂസി ജോൺ, റോസമ്മ ജോസഫ്, ത്രേസ്യാമ്മ കൊച്ചുപറമ്പിൽ, ഹൈസ്‌കൂൾ പ്രധാന അധ്യാപകൻ ബേബി മാത്യു, എൽപി സ്‌കൂൾ പ്രധാന അധ്യാപിക ലിസി തോമസ്, മുൻ പ്രിൻസപ്പൽ പോൾ പടിഞ്ഞാറെക്കൂറ്റ്, പിടിഎ പ്രസിഡന്റ് പി.വി.ബാബു, വൈസ് പ്രസിഡന്റ് ജോജു വെന്നിലത്തിൽ, മദർ പിടിഎ പ്രസിഡന്റ് ജോസിയ ബെന്നി, സീനിയർ അസിസ്റ്റന്റ് കെ.പി.അനില, സ്റ്റാഫ് സെക്രട്ടറിമാരായ എം.എം.ബെന്നി (എച്ച്എസ്എസ്), ബെന്നി മാത്യു ( ഹൈസ്‌കൂൾ), ഹൈസ്‌കൂൾ സ്റ്റാഫ് പ്രതിനിധി ഫാ. ബിജു ആന്റണി, എച്ച്എസ്എസ് വിദ്യാർഥി പ്രതിനിധി അഡ്‌ലിൻ ബാബു, ഹൈസ്‌കൂൾ ലീഡർ സ്‌നേഹ മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
0 Comments