61 മത് സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കണ്ണൂർ ജില്ലാ ടീം അംഗങ്ങൾക്ക് സ്വീകരണം നൽകി

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 2020 ജനുവരി 29, 30, 31 തീയതികളിൽ നടന്ന 61 മത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ 252 പോയിന്റ് നേടിയ കണ്ണൂർ ജില്ലാ ടീമിന് ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ റെയിൽവേസ്റ്റേഷനിൽ സ്വീകരണം നൽകി. ടൗണിലൂടെ ഘോഷയാത്രയായി ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ എത്തി. അവിടെ നടന്ന അനുമോദന ചടങ്ങിൽ പി. ശശീന്ദ്രൻ ഗുരുക്കൾ സ്വാഗതം പറഞ്ഞു. സ്പോർട്സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ.കെ. വിനീഷ് ഉദ്ഘാടനം ചെയ്തു. കെ പവിത്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. ശിവദാസൻ ഡോക്ടർ ബി.പി. വിനീഷ്, പി.വി. സോമൻ ഗുരുക്കൾ, വി.കെ. സനോജ്, സുജിത് ഗുരുക്കൾ, എൻ.ഇ. പവിത്രൻ ഗുരുക്കൾ, പി. ദിനേശൻ ഗുരുക്കൾ എന്നിവർ സംസാരിച്ചു.