നടിയെ ആക്രമിച്ച കേസ്; ഇന്ന് ദൃശ്യങ്ങള്‍ കോടതി പരിശോധിക്കും, ദിലീപ് അടക്കമുള്ള പ്രതികള്‍ ഹാജരായേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരം ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ തുടരും. സംഭവത്തില്‍ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ വിചാരണ കോടതി പരിശോധിക്കും. ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തിലാണ് കോടതി ദൃശ്യങ്ങള്‍ പരിശോധിക്കുക.
നടിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ എത്തിച്ച ടെമ്ബോ ട്രാവലറിന്റെ തിരിച്ചറിയല്‍ നടപടികളും ഒന്നാം സാക്ഷിയുടെ സാന്നിധ്യത്തില്‍ ഇന്ന് നടക്കും. വിചാരണ നടപടികള്‍ക്കായി ഇന്ന് ദിലീപ് അടക്കമുള്ള പ്രതികളും കോടതിയില്‍ ഹാജരായേക്കുമെന്നും വിവരമുണ്ട്
0 Comments