സെ​ന്‍​കു​മാ​റി​ന്‍റെ പ​രാ​തി​യി​ല്‍ മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​ര്‍ക്ക് എ​തി​രേ കേ​സെ​ടു​ത്ത പോ​ലീ​സ് ന​ട​പ​ടി വി​വാ​ദ​ത്തി​ല്‍

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: പ്ര​​​​​സ്ക്ല​​​​​ബി​​​​​ല്‍ ന​​​​​ട​​​​​ത്തി​​​​​യ പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ലെ ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടു​​​​​ണ്ടാ​​​​​യ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ല്‍ മു​​​​​ന്‍ ഡി​​​​​ജി​​​​​പി സെ​​​​​ന്‍​​​​​കു​​​​​മാ​​​​​ര്‍ ന​​​​​ല്‍​​​​​കി​​​​​യ പ​​​​​രാ​​​​​തി​​​​​യി​​​​​ല്‍ മാ​​​​​ധ്യ​​​​​മ പ്ര​​​​​വ​​​​​ര്‍​​​​​ത്ത​​​​​ക​​​​​ര്‍​​​​​ക്കെ​​​​​തി​​​​​രേ കേ​​​​​സെ​​​​​ടു​​​​​ത്ത പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​പ​​​​​ടി വി​​​​​വാ​​​​​ദ​​​​​ത്തി​​​​​ല്‍. മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ര്‍​​​​​ത്ത​​​​​ക​​​​​രാ​​​​​യ ക​​​​​ട​​​​​വി​​​​​ല്‍ റ​​​​​ഷീ​​​​​ദ്, പി.​​​​​ജി. സു​​​​​രേ​​​​​ഷ്കു​​​​​മാ​​​​​ര്‍ എ​​​​​ന്നി​​​​​വ​​​​​ര്‍​​​​​ക്കെ​​​​​തി​​​​​രേ​​​​​യാ​​​​​ണു ക​​​​​ന്‍റോ​​​​​ണ്‍​മെ​​​​​ന്‍റ് പോ​​​​​ലീ​​​​​സ് കേ​​​​​സെ​​​​​ടു​​​​​ത്ത​​​​​ത്.

വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിക്കുന്നത് കുറ്റകരമാവുന്ന അത്യപൂര്‍വ്വ ജനാധിപത്യ കീഴ്‌വഴക്കമാണ് കേരള പൊലീസ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി പറഞ്ഞു. സം​​​​​ഭ​​​​​വ​​​​​സ​​​​​മ​​​​​യം സ്ഥ​​​​​ല​​​​​ത്തു​​​​പോ​​​​​ലും ഇ​​​​​ല്ലാ​​​​​തി​​​​​രു​​​​​ന്ന പി.​​​​​ജി. സു​​​​​രേ​​​​​ഷ്കു​​​​​മാ​​​​​റി​​​​​നെ​​​​​തി​​​​​രേ വാ​​​​​ട്സ് ആ​​​​​പ് ഗ്രൂ​​​​​പ്പി​​​​​ല്‍ അ​​​​​ഭി​​​​​പ്രാ​​​​​യം പ​​​​​റ​​​​​ഞ്ഞ​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ലാ​​​​​ണു ഗൂ​​​​​ഢാ​​​​​ലോ​​​​​ച​​​​​ന ആ​​​​​രോ​​​​​പി​​​​​ച്ചു കേ​​​​​സെ​​​​​ടു​​​​​ത്ത​​​​​ത്. മു​​​​​ന്‍ ഡി​​​​​ജി​​​​​പി എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ല്‍ ടി.​​​​​പി. സെ​​​​​ന്‍​​​​​കു​​​​​മാ​​​​​ര്‍ സി​​​​​റ്റി പോ​​​​​ലീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ര്‍​​​​​ക്കു ന​​​​​ല്‍​​​​​കി​​​​​യ പ​​​​​രാ​​​​​തി​​​​​യി​​​​​ലാ​​​​​ണു കേ​​​​​സെ​​​​​ടു​​​​​ത്ത​​​​​ത്.

അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തതിനെ കുറിച്ച്‌ ഒന്നുമറിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസെടുക്കാനുള്ള സാഹചര്യമോ എന്തിന് കേസെടുത്തെന്നോ അറിയില്ലെന്നും ഡിജിപി കോഴിക്കോട്ട് പറ‍ഞ്ഞു. അന്വേഷണത്തിലിരിക്കുന്ന കാര്യമാണ്. കമ്മീഷണറാണ് കേസിന്‍റെ കാര്യങ്ങള്‍ നോക്കുന്നത്. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ബാക്കി അന്വേഷിക്കാമെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രതികരണം. കേ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടു പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്നു സം​​​​​സ്ഥാ​​​​​ന പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി ലോ​​​​​ക്നാ​​​​​ഥ് ബെ​​​​​ഹ്റ പറഞ്ഞു.