മീന്‍ പിടിക്കുന്നതിനിടെ മണല്‍ കുഴിയില്‍ വീണ് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
നേമം: തെങ്ങിന്‍ തടിയില്‍ നിന്നു കൊണ്ടു കൂട്ടുകാര്‍ക്കൊപ്പം മീന്‍ പിടിക്കുന്നതിനിടെ കാല്‍വഴുതി മണല്‍ കുഴിയിലെ വെള്ളത്തില്‍ വീണ് പത്താം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കരുമം കരുമംപുര പുത്തന്‍ വീട്ടില്‍ രമേശ് കുമാര്‍-സിന്ധു ദമ്ബതികളുടെ മകന്‍ അമല്‍കുമാര്‍(15) ആണ് മരിച്ചത്. എസ്‌എംവി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
ഇന്നലെ വൈകിട്ട് നാലുമണിയോടെ വീടിനു സമീപത്തെ ചതുപ്പില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കുമ്ബോഴാണ് അപകടം സംഭവിച്ചത്. നേരത്തെ മണലെടുത്തതിനെ തുടര്‍ന്നു രൂപപ്പെട്ട ആഴമുള്ള കുഴിയായിരുന്നു ഇത്. ഇവര്‍ നിന്നിരുന്ന തടിയില്‍ നിന്ന് അമല്‍ കുമാര്‍ കാല്‍ തെറ്റി ചതുപ്പിലേക്കു വീണു പോയതാകാമെന്നാണു കരുതുന്നത്. കൂടെയുണ്ടായിരുന്നവര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും മണല്‍ക്കുഴിയില്‍ അകപ്പെട്ടു പോയിരുന്നു. പിന്നീടു ഫയര്‍ഫോഴ്സ് സംഘമെത്തി അമല്‍കുമാറിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. .
0 Comments