തെരഞ്ഞെടുപ്പ്​ തോല്‍വിക്ക്​ പിന്നാലെ വൈറലായി ബി.ജെ.പി ആസ്ഥാനത്തെ പോസ്​റ്റര്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വരു​േമ്ബാള്‍ ശ്രദ്ധ നേടുകയാണ്​ ബി.ജെ.പി ആസ്ഥാനത്ത്​ ഉയര്‍ത്തിയ പോസ്​റ്റര്‍. വിജയം ഞങ്ങളെ അഹങ്കാരികളാക്കില്ല, പരാജയം നിരാശരും എന്നെഴുതിയ പോസ്​റ്ററാണ്​ ബി.ജെ.പി ആസ്ഥാനത്ത്​ ഉയര്‍ത്തിയിരിക്കുന്നത്​​.

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണ ചുമതലയുണ്ടായിരുന്ന അമിത്​ ഷായുടെ ചിത്രത്തോടൊപ്പമാണ്​ പോസ്​റ്റര്‍​. തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വരു​േമ്ബാഴും ബി.ജെ.പിയുടെ ഡല്‍ഹിയിലെ ആസ്ഥാനത്ത്​ ആളനക്കമില്ല.

എക്​സിറ്റ്​പോള്‍ ഫലങ്ങളെ ശരിവെക്കുന്ന തെരഞ്ഞെടുപ്പ്​ ഫലമാണ്​ ഡല്‍ഹിയില്‍ പുറത്ത്​ വന്നിരിക്കുന്നത്​. മൂന്നില്‍ രണ്ട്​ ഭൂരിപക്ഷത്തോടെയാണ്​ ഡല്‍ഹിയില്‍ അരവിന്ദ്​ കെജ്​രിവാള്‍ അധികാരം പിടിച്ചത്​.