കുട്ടികള്‍ക്ക് പുതിയ ഉത്പന്നങ്ങളുമായി കേരാഫെഡ്

തിരുവനന്തപുരം: കുട്ടികള്‍ക്കായി കേര ബേബി കെയര്‍ ഉരുക്കു വെളിച്ചെണ്ണ കേരാഫെഡ് പുറത്തിറക്കുന്നു. ആയുര്‍വേദ ഔഷധ ഗുണഫലങ്ങള്‍ ഉറപ്പ് വരുത്തുന്നതാണ് കേര ബേബി കെയര്‍ ഓയില്‍. വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവയടങ്ങിയ കേര ഫോര്‍ട്ടിഫൈഡ് വെളിച്ചെണ്ണയും വിപണനത്തിനു തയ്യാറായി.

അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മസ്തിഷ്‌ക വികാസത്തിന് വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവ അത്യാവശ്യമാണ്. രണ്ട് ഉത്പന്നങ്ങളുടെയും വിപണനോദ്ഘാടനം കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ 14ന് വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ് ക്ലബില്‍ നിര്‍വഹിക്കും.