കണ്ണൂർ വിഷൻ റിപ്പോർട്ടർ അക്ഷയ് പേരാവൂരിന് നേരെ പേരാവൂർ മന്നമുണ്ട ക്ഷേത്രത്തിലെ ഉൽസവം റിപ്പോർട്ട് ചെയ്തതിനാണ് ഒരു സംഘം മർദ്ദിച്ചത്. പരിക്കേറ്റ അക്ഷയ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികൽസയിലാണ്.  അക്രമം നടത്തിയ സംഭവത്തിൽ KRMU കണ്ണൂർ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ  ശക്തമായ നടപടിക്കണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ  സംഘടനയുടെ പ്രതിഷേധം പേരാവൂർ സി ഐ യെ അറിയിച്ചു. അക്ഷയുടെ മൊഴിയെടുത്തുവെന്നും പ്രതികൾക്കെതിരെ കേസെടുത്തുവെന്നും ശക്തമായ നടപടികൾ തുടർന്ന് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.