കോളേജിലെ നടപടികളെ ചോദ്യം ചെയ്ത വിദ്യര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ചു

തലശ്ശേരി എഞ്ചനീയറിംഗ് കോളേജില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ നടത്തുന്ന വൃത്തികെട്ട നടപടിയെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയെ അക്രമിച്ചു. വടകര കെ.ടി ബസാറിലെ കല്ലിടുക്കില്‍ സജിത്ത്കുമാറിന്റെ മകന്‍ സനന്ദിനെ (18) യാണ് ഒരു സംഘം തടഞ്ഞുനിര്‍ത്തി കൈകൊണ്ട് അടിക്കുകയും താക്കോല്‍കൂട്ടം കൊണ്ട് കുത്തുകയും ചെയ്തത്. സനന്ദിന്റെ പരാതി പ്രകാരം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ സലാം റാഫി, സഹന്‍, റജാദ്, ഫറാസ്, റിഷാദ്, ആദില്‍, അമീന്‍ തുടങ്ങിയവര്‍ക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. ഈ മാസം 6-ന് വൈകിട്ട് നാലുമണിക്കാണ് കേസിനാസ്പദമായ സംഭവം.