വിദേശ കറന്‍സികളുമായി പിടിയില്‍
കണ്ണൂര്‍: കണ്ണൂർ എയർപോർട്ട് ഇൻറർനാഷണൽ എറൈവൽ ടെർമിനലിനു മുന്‍വശം കൈവശം വെക്കാൻ മതിയായ അനുമതിയോ രേഖകളോ ഇല്ലാതെ വിദേശ കറൻസികളുമായി റഹീം, റീനസ് (H), വേങ്ങാട് എന്നയാള്‍ പോലീസ് പിടിയില്‍ ആയി. പ്രതിയുടെ കൈയ്യില്‍ നിന്നും ബഹറിൻ ദിനാർ - 18, കുവൈറ്റ് ദിനാർ - 23, ഒമാൻ റിയാൽ _ 4 വിദേശ കറന്‍സികളും ഇന്ത്യൻ രൂപ -26,610/- രൂപയും പോലീസ് പിടിച്ചെടുത്തു. എന്തെങ്കിലും കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി ഗവണ്മെന്റ് വക സ്ഥലത്ത് അതിക്രമിച്ച് കയറിയതിൽ മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ CI പ്രതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കേസ്സ് റജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരുന്നു.
0 Comments