ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ടത് നിയമപരമോ; സുപ്രീം കോടതി വിധി ഇന്ന്
ശബരിമല നിയമപ്രശ്നങ്ങള്‍ വിശാല ബെഞ്ചിന് വിട്ട നടപടി നിയമപരമാണോയെന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. പുനഃപരിശോധന വിധിയില്‍ പരാമര്‍ശിച്ച നിയമപ്രശ്നങ്ങളും കോടതി ഇന്ന് തീര്‍ച്ചപ്പെടുത്തും. ബുധനാഴ്ച മുതല്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ നേരത്തെ വ്യക്തമാക്കിയിരുന്നു.
കോടതി പുറപ്പെടുവിച്ച ഒരു വിധി പുനഃപരിശോധിക്കുണ്ടെന്ന് തീരുമാനിക്കാതെ വിശാല ബഞ്ചിന് വിടാന്‍ ഹരജി പരിഗണിക്കുന്ന ബഞ്ചിന് അധികാരമുണ്ടോയെന്ന കാര്യത്തിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുക. ഇക്കാര്യത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബഞ്ച് ഇന്ന് രാവിലെ 10.30ക്ക് വിധി പറയും
0 Comments