വ്യാജ വെളിച്ചെണ്ണ: കര്‍ശന നടപടി എടുക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍
തിരുവനന്തപുരം: വ്യാജ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന കമ്ബനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന കമ്ബനികള്‍ക്ക് മാത്രമേ ഇനി പാക്കിംഗ് ലൈസന്‍സ് നല്‍കൂ. മറ്റു സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ കേരളത്തിലെത്തിച്ച് പാക്ക് ചെയ്യുന്ന സംവിധാനവും നിറുത്തലാക്കും.
നാളികേര വികസന കോര്‍പ്പറേഷന്‍ പുറത്തിറക്കിയ 'കേരജം" വെളിച്ചെണ്ണയുടെ വിപണനോദ്ഘാടനവും ഓണ്‍ലൈന്‍ വിതരണോദ്ഘാടനവും പ്രസ് ക്ലബില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എ.എം. നീഡ്സ് എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് ഓണ്‍ലൈന്‍ വ്യാപാരം. ഇതിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌ത് ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ ചെയ്യാം.
നാളികേര വികസന കോര്‍പ്പറേഷന്റെ പുതിയ വെബ്‌സൈറ്റ് (www.keracorp.org) മേയര്‍ കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്‌തു. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം. നാരായണന്‍, കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍. അനില്‍, ബി.ജെ.പി. ജില്ലാപ്രസിഡന്റ് വി.വി.രാജേഷ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍, കോര്‍പ്പറേഷന്‍ ഡയറക്‌ടര്‍മാരായ വി. വിശ്വന്‍, എ.എന്‍. രാജന്‍, കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്‌ടര്‍ എം. സുനില്‍കുമാര്‍, ബോര്‍ഡ് ഡയറക്‌ടര്‍ പി.ടി. ആനന്ദ് എന്നിവര്‍ പങ്കെടുത്തു
0 Comments