ഒമാനില്‍ പ്രവാസികള്‍ക്ക് നിലവിലെ വീസ കാലാവധി കഴിഞ്ഞാല്‍ പുതുക്കി നല്‍കില്ലെന്ന് മന്ത്രാലയം
സെയില്‍സ് റെപ്രസെന്റേറ്റീവ്, പര്‍ച്ചേഴ്സ് റെപ്രസെന്റേറ്റീവ് എന്നി തസ്തികകളില്‍ വീസ വിലക്കി കഴിഞ്ഞ ദിവസമാണ് ഒമാന്‍ മാനവവിഭവ ശേഷി മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി ഉത്തരവിറക്കിയത്. വിലക്കേര്‍പ്പെടുത്തിയ വീസകളില്‍ രാജ്യത്ത് തുടരുന്ന പ്രവാസികള്‍ക്ക് നിലവിലെ വീസ കാലാവധി കഴിഞ്ഞാല്‍ പുതുക്കി നല്‍കില്ലെന്ന് മന്ത്രാലയം അറിയിച്ചു.
കാലാവധി പൂര്‍ത്തിയായാല്‍ ഇവര്‍ രാജ്യം വിടണം വിസാ വിലക്ക് സംബന്ധിച്ച് വിദേശികള്‍ക്കിടയിള്‍ ആശങ്ക പടരുന്നതിനിടെയാണു മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.മലയാളികള്‍ ഉള്‍പ്പടെയുള്ള ആയിരക്കണക്കിന് വിദേശികളാണ് ഈ വിസകളില്‍ ജോലി ചെയ്യുന്നത് . വരുന്ന മാസങ്ങളില്‍ ഇവരെല്ലാം സ്വദേശത്തേക്ക് മടങ്ങേണ്ടിവരും.
0 Comments