കുട്ടികളെ കിണറ്റിലെറിഞ്ഞുകൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം തടവും പിഴയും
മഞ്ചേരി: പുത്തനത്താണിയില്‍ കുട്ടികളെ കിണറ്റിലെറിഞ്ഞുകൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും കോടതി ശിക്ഷവിധിച്ചു. ചേറൂരാല്‍പറമ്ബ് പന്തല്‍പറമ്ബില്‍ ആയിഷ (30)യെയാണ് ഒന്നാം അഡീഷണല്‍സെഷന്‍സ് കോടതി ശിക്ഷിച്ചത്.
മക്കളായ മുഹമ്മദ് ഷെബീല്‍ (ഒന്‍പത്), ഫാത്തിമ റഷീദ (ഏഴ്) എന്നിവരെയാണ് കൊലപ്പെടുത്തിയത്. 2013 ഡിസംബര്‍ 18-നായിരുന്നു സംഭവം. കുട്ടികളെ മദ്രസയില്‍ കൊണ്ടുപോകുംവഴി റോഡരികിലെ കിണറ്റില്‍ തള്ളിയിട്ടാണ് കൊലപ്പെടുത്തിയത്. വീട്ടിലെത്തി കൈയിലെ ഞരമ്ബുമുറിച്ച് ഇവര്‍ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതി ഓട്ടോറിക്ഷാഡ്രൈവര്‍ ബാവപ്പടി പുന്നത്തല കക്കാട് ഷാഫിയെ വെറുതെവിട്ടു. ആത്മഹത്യാശ്രമത്തിന് ആയിഷ ആറ് മാസംകൂടി തടവ് അനുഭവിക്കണം. 23 സാക്ഷികളെ വിസ്തരിച്ചു. 18 തൊണ്ടിമുതലുകളും ഹാജരാക്കി.
0 Comments