ആറളം ഫാം ബ്ലോക്ക് 13 ൽ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം നടത്തി

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ജീവനി  നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി ആറളം ഫാം ബ്ലോക്ക് 13 ൽ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം നടത്തി. ആറളം ഫാം മാതൃകാ ക്ലസ്റ്ററിലെ 5 ഏക്കർ സ്ഥലത്തെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനമാണ് ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷിജി നടു പറമ്പിൽ നിർവഹിച്ചത്. വൈസ് പ്രസിഡന്റ് കെ വേലായുധൻ,വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ റൈഹാനത്ത് സുബി , മറ്റ് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോഷി പാലമറ്റം, ഡോ. ത്രേസ്യാമ്മ കൊങ്ങോല പഞ്ചായത്ത് അംഗം എം.കെ ശശി എന്നിവർ പങ്കെടുത്തു.ഇരിട്ടി കൃഷി അസി ഡയറക്ടർ വി.ലത പദ്ധതി വിശദീകരണം നടത്തി.  കൃഷി ഓഫീസർ സുബജിത് എസ് എസ് കൃഷി അസിസ്റ്റന്റ് സി.കെ സുമേഷ് ,  എന്നിവർ സംസാരിച്ചു . ആറളം ഫാം ബ്ലോക്ക് 13 ൽ വർഷങ്ങളായി തരിശിട്ട 8 ഏക്കർ സ്ഥലത്താണ് രാമു കെ എസ് കൺവീനറായിട്ടുള്ള 18 അംഗങ്ങൾ അടങ്ങിയ മാതൃകാ ക്ലസ്റ്റർ പച്ചക്കറി, വാഴ തുടങ്ങിയ കൃഷികൾ ആരംഭിച്ചത്. ആറളം കൃഷിഭവന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജലസേചനത്തിനാവശ്യമായ പമ്പ് സെറ്റ്, നിലം ഉഴുത് നിരപ്പാക്കുന്നതിനുള്ള ഗാർഡൻ ടില്ലർ, വിത്തുകൾ, വളങ്ങൾ, ജൈവ കീട, കുമിൾനാശിനികൾ, വിവിധ വളർച്ചാ ത്വരകങ്ങൾ എന്നിവ കൃഷിഭവൻ വഴി നൽകിയിട്ടുണ്ട്. കാർഷികാവശ്യത്തിനായി സൗജന്യ വൈദ്യുതിയും വിള ഇൻഷ്വറൻസ് പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്.