സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്ര മാടായി ബ്ലോക്ക് മേഖലയിൽ പര്യടനം നടത്തി

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും
കേന്ദ്ര-കേരള സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും, ഡി.സി.സി പ്രസിഡന്റ്‌ സതീശൻ പാച്ചേനി നയിക്കുന്ന സഹന സമര പദയാത്ര ഇന്നലെ മാടായി ബ്ലോക്ക് പരിധിയിൽ പര്യടനം നടത്തി.

രാവിലെ ഒൻപതിന് കണ്ടോന്താറിൽ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.പി. കുഞ്ഞികണ്ണൻ ഉദ്ഘാടനം ചെയ്തു. 
നേതാക്കളായ
എം.നാരായണൻകുട്ടി, എം.പി മുരളി, മാർട്ടിൻ ജോർജ്ജ്, ചന്ദ്രൻ തില്ലങ്കേരി, എൻ.പി ശ്രീധരൻ, സുരേഷ് ബാബു എളയാവൂർ, എം.കെ രാജൻ, കെ.വി.രാമചന്ദ്രൻ മാസ്റ്റർ, കെ.പി.സാജു അഡ്വ. ബ്രിജേഷ്.കുമാർ, എം പി വേലായുധൻ, രജനി രമാനന്ദ്, രജിത്ത് നാറാത്ത്, ടി.ജയകൃഷ്ണൻ, മനോജ് കൂവേരി, രാജീവൻ കപ്പച്ചേരി,അജിത് മാട്ടൂൽ, കെ.ബാലകൃഷ്ണൻ മാസ്റ്റർ, പി.പി. കരുണാകരൻ മാസ്റ്റർ, പി.ടി. സഗുണൻ, സി.എം പി.നേതാവ് സുധീഷ് കടന്നപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് പിലാത്തറ, കുഞ്ഞിമംഗലം,ആണ്ടാംകൊവ്വൽ,വെങ്ങര തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം പഴയങ്ങാടിയിൽ സമാപിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ആവേശകരമായ വരവേല്പ് നല്കി.
കുഞ്ഞിമംഗലം കൊയപ്പാറയിൽ വനിതാ ലീഗിന്റെ നേതൃത്വത്തിൽ നൂറോളം പേർ നല്കിയ വരവേല്പ് ആവേശകരവും ഗംഭീരവുമായിരുന്നു.

വെങ്ങരയിൽ എത്തിയപ്പോൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുധീർ വെങ്ങരയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചാനയിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ നേതാക്കളായ ചന്ദ്രൻ തില്ലങ്കേരി, അഡ്വ.കെ.ബ്രിജേഷ് കുമാർ, കെ.പി.സാജു, സുരേഷ് ബാബു എളയാവൂർ, മനോജ് കൂവേരി, ടി.ജയകൃഷ്ണൻ, രജിത്ത് നാറാത്ത്, രാജീവൻ കപ്പച്ചേരി.അജിത്ത് മാട്ടൂൽ തുടങ്ങിയവർ പ്രസംഗിച്ചു.

സമാപന
സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു.