കൊ​റോ​ണ: ചൈ​ന​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 361 ആ​യി

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് ചൈ​ന​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 361 ആ‍​യി. ഞാ​യ​റാ​ഴ്ച വ​രെ 304 പേ​രാ​യി​രു​ന്നു മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യി​രു​ന്ന​ത്. ചൈ​നീ​സ് ദേ​ശീ​യ ആ​രോ​ഗ്യ ക​മ്മീ​ഷ​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്. 2,829 പേ​ര്‍​ക്കു കൂ​ടി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ ആ​കെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 17,205 ആ​യി.