രണ്ടാംഘട്ടം ബാങ്ക് പണിമുടക്ക്: പ്രകടനവും ധർണ്ണയും നടത്തി
ഇരിട്ടി: ന്യായമായ വേതന പരിഷ്കരണം ഉടൻ നടപ്പിലാക്കുക, പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്കരിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ജോലി സമയം ഏകീകരിക്കുക, ഓഫിസർമാരുടെ ജോലി സമയം നിജപ്പെടുത്തുക തുടങ്ങിയ 12 ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇരിട്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖക്ക് മുന്നിൽ പ്രകടനവും ധർണ്ണയും നടന്നു. മാർച്ച് 11,12,13 തീയതികളിൽ ബാങ്ക് ജീവനക്കാർ നടത്തുന്ന രണ്ടാം ഘട്ടം അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായായിരുന്നു സംഘടനകളുടെ ഐക്യവേദിയായ യൂണയ്റ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്റെ നേതൃത്വത്തിൽ പ്രകടനവും ധർണ്ണയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇരിട്ടി ശാഖക്ക് മുന്നിൽ നടന്ന ധർണ്ണയിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കൊണ്ട് കെ. വേണുഗോപാലൻ, നിക്കി സി ലാലു, പി. പ്രസന്നൻ എന്നിവർ സംസാരിച്ചു.
0 Comments