അടയ്ക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂൾ 38 - മത് വാർഷികം നടത്തി
കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൈഥലി രമണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ജോണി കുന്നത്ത് അദ്ധ്യക്ഷനായിരുന്നു. വയലിനിസ്റ്റ് മാർട്ടീന ചാൾസ് മുഖ്യാതിഥി യായിരുന്നു. ജില്ല, സംസ്ഥാന വിജയികളെ ആദരിക്കൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലിസി ജോസഫ് നിർവഹിച്ചു. പഠന മികവ് സമ്മാന വിതരണം പഞ്ചായത്തംഗം വി.ടി തോമസ് , ഷോർട്ട് ഫിലിം പ്രദർശനോദ്ഘാടനം പിടിഎ പ്രസിഡന്റ് സാബു പാറയ്ക്കൽ, ഡിജിറ്റൽ മാഗസിൻ പ്രകാശനം മദർ പിടിഎ പ്രസിഡൻറ് ജിൻസി തട്ടാരടിയിൽ തുടങ്ങിയവർ നിർവഹിച്ചു. കെ.എം. വേണുഗോപാലൻ, പി .കെ. മണി, എൻ.വി അനാമിക . സജി ആന്റണി തുടങ്ങിയവർ ആശംസകളർപ്പിച്ചു.തുടർന്ന് കുട്ടികളും വിവിധ കലാപരിപാടികളും നടന്നു.
0 Comments